തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ഒഴിവ്

42

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റിങ് ഡയറക്ടറെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റ് മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/ ഗവൺമെൻറ് ഓഡിറ്റിങ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 62 വയസ്. കൂടുതൽ വിവരങ്ങൾ www.nregs.kerala. gov.in എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ മിഷൻ ഡയറക്ടർ മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് സംസ്ഥാന മിഷൻ ഓഫീസ്, അഞ്ചാംനില സ്വരാജ് ഭവൻ, നന്ദൻകോട്, കവടിയാർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഓഗസ്റ്റ് 16 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471 2313385, 0471 2314385 എന്നീ നമ്പറുകളിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടുക.31.01.2021, 20.02.2021 തീയതികളിലെ മുൻ നോട്ടിഫിക്കേഷനുകൾ പ്രകാരം ഈ തസ്തികയിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.