ദുർബല വിഭാഗങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് പുന്നയൂർ പഞ്ചായത്ത്

8
4 / 100

പഞ്ചായത്തിന് കീഴിൽ ദുർബലവിഭാഗങ്ങളുടെ ശാക്തികരണത്തിന് മുൻതൂക്കം കൊടുത്ത് പുന്നയൂർ പഞ്ചായത്ത്. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു. വൈസ് ‘പ്രസിഡന്റ് സെലീന നാസർ ബജറ്റ് അവതരിപ്പിച്ചു.

കാർഷികമേഖലക്ക് ഒരു കോടി രൂപയും 100 ഏക്കർ തരിശു നില കൃഷിയും 100 ഏക്കർ പച്ചക്കറി കൃഷിയും നടത്തുന്നതിന് വേണ്ടിയും ബജറ്റിൽ തുക വകയിരുത്തി. ഇതുവഴി 85,000 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. സമ്പൂർണ ഭവന നിർമാണത്തിന് രണ്ടു കോടി, മത്സ്യത്തൊഴിലാളി വികസനത്തിന് 30 ലക്ഷം, പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം സ്ഥലം വാങ്ങി നിർമ്മിക്കുന്നതിന് 99 ലക്ഷം, കുടിവെള്ളക്ഷാമം പരിഹരിക്കാൻ 85 ലക്ഷം എന്നിങ്ങനെ ബൃഹത്തായ പദ്ധതികളാണ് പുന്നയൂർ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചത്.