ദേശീയ പാതയിൽ നടക്കുന്നത് കെടുകാര്യസ്ഥതയെന്ന് റിട്ട.ജസ്റ്റിസ് കെമാൽപാഷ

9
4 / 100

ദേശീയ പാത അതോററ്റിയുടെ കെടുകാര്യസ്ഥതയും കരാർ കമ്പനിയുടെ നിരുത്തരവാദത്വവുമാണ് കുതിരാനിൽ നടക്കുന്നതെന്ന് റിട്ട.ഹൈകോടതി ജസ്റ്റിസ് കെമാൽപാഷ. കുതിരാനിലെ തുരങ്കപാതയുടെ പണികൾ നടക്കാത്തതിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 270 പേർ മരിച്ച ദേശീയപാതയിൽ ഇനി മരിക്കാനുള്ളവരുടെ എണ്ണം തീരുമാനിക്കേണ്ടത് അധികാരികളാണ്. ഒരു ജനപ്രതിനിധിയല്ലാതെ നാട്ടിലെ നിരവധി വികസനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സാധിച്ച അഭിഭാഷകൻ ഷാജി.ജെ. കോടൻകണ്ടത്തിനെ അഭിനന്ദിച്ചു. സുപ്രീം കോടതി വരെ ചെന്ന് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത് മറ്റുള്ളവർ മാതൃകയാക്കണമെന്ന് അദേഹം പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് മുൻ അംഗം കെ.പി.എൽദോസ് അധ്യക്ഷത വഹിച്ചു.
അധ്യാപകൻ എ.ഡി. ഷാജു എഴുതിയ നിയമ വീഥിയിലൂടെ വികസനം എന്ന പുസ്തകം ടി.എൻ പ്രതാപൻ എം.പിക്ക് നൽകി കെമൽ പാഷ നിർവഹിച്ചു. ഷാജി.ജെ. കോടൻകണ്ടത്ത്, ജേക്കബ് പയ്യപ്പിള്ളി, ജോർജ് പൊടിപ്പാറ, ഭാസ്കരൻ ആദം കാവിൽ, കെ.സി. അഭിലാഷ്, അസീസ് താണിപ്പാടം, എ. പ്രസാദ്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ആർ. ഗിരിജൻ എന്നിവർ സംസാരിച്ചു. പീച്ചി, പട്ടിലും കുഴി വികസന സമിതിയാണ് ചടങ്ങ് നടത്തിയത്.