ധന്യാ പ്രസാദിനെ ബ്രാഹ്മണസഭ അനുമോദിച്ചു

13
4 / 100

ദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ബി.എ.എൽ.എൽ.ബി പരീക്ഷയിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സ്മാരക എൻഡോവ്മെൻറ് സ്വർണ്ണപ്പതക്കമടക്കം നാല് സ്വർണ്ണ മെഡലുകളോടെ രണ്ടാം റാങ്ക് നേടിയ ധന്യാ പ്രസാദിനെ കേരള ബ്രാഹ്മണസഭ തൃശൂരിൽ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ഡി.മൂർത്തി, ജോ.സെക്രട്ടറി ടി.എസ്. വിശ്വനാഥ അയ്യർ എന്നിവർ സഭയുടെ ഉപഹാരം സമ്മാനിച്ചു.