നാട്ടികയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് യു.ഡി.എഫിലേക്കും: ചെന്നിത്തലയുടെ യാത്ര സ്വീകരണം ആലോചിക്കാൻ വിളിച്ചു ചേർത്ത വലപ്പാട് മണ്ഡലം കമ്മിറ്റി യോഗത്തിൽ എടാ പോടാ വിളിയും തർക്കവും, യോഗം അവസാനിക്കും മുമ്പ് ഡി.സി.സി പ്രസിഡണ്ട് ഇറങ്ങിപ്പോയി

40
8 / 100

നാട്ടിക നിയോജക മണ്ഡലം കോൺഗ്രസിലെ ചേരിപ്പോര് യു.ഡി.എഫിലേക്കും ബാധിക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി വിളിച്ചു ചേർത്ത യോഗത്തിൽ ലീഗ് മണ്ഡലം പ്രസിഡണ്ട് മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന വലപ്പാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ഡി.സി.സി പ്രസിഡണ്ടും നേതാക്കളും തമ്മിൽ വാക്കേറ്റത്തിലും തർക്കത്തിലുമായി. നേതാക്കളുമായി എടാ പോടാ വിളികളിലുമെത്തിയതോടെ യോഗം പൂർത്തീകരിക്കാനാവാതെ ഡി.സി.സി പ്രസിഡണ്ട് ഇറങ്ങിപ്പോയി. നാട്ടിക നിയോജക മണ്ഡലത്തിലെ മറ്റ് ഒരു പഞ്ചായത്തുകളിലും യു.ഡി.എഫ് യോഗങ്ങൾ ഇത് വരെ വിളിച്ച് ചേർക്കാനായിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അസ്വാരസ്യം പുകഞ്ഞ് നിന്നിരുന്ന നാട്ടികയിൽ തദ്ദേശ തെരഞ്ഞെടുപ്പോടെ ശക്തമായ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് യു.ഡി.എഫിലേക്കും മാറിയതോടെ നേതൃത്വം തലവേദനയിലാണ്. ടി.എൻ.പ്രതാപൻ എം.പിയുടെ നാട് കൂടിയാണ് നാട്ടിക.