നാട്ടിക ബീച്ചിൽ കൂറ്റൻ മണൽശില്പം ഒരുക്കി രാഷ്ട്രപതിക്ക് ആദരം

22

രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിനന്ദനമർപ്പിച്ച് നാട്ടിക ബീച്ചിൽ കൂറ്റൻ മണൽശിൽപ്പം. നാട്ടിക പള്ളം ബീച്ചിലാണ് ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രസിദ്ധ ശില്പി സുരേഷ് 10 അടി ഉയരത്തിൽ രാഷ്ട്രപതിയുടെ മണൽശില്പമൊരുക്കിയത്. രാഷ്ട്രപതി ഭവന്റെ പാഞ്ചാത്തലത്തിൽ മണൽശില്പമൊരുക്കിയ ശില്പി സുരേഷിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് സജ്ജിനി മുരളി എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. കാടിന്റെ മക്കളുടെ ആഘോഷത്തോടൊപ്പം കടലിന്റെ മക്കളും കൈകോർത്ത് നാട്ടികയിൽ നിർമ്മിച്ച മനോഹരമായ മണൽ ശില്പം രാജ്യത്തിനാകെ അഭിമാനമാണെന്ന് അഡ്വ കെ.കെ.അനീഷ് കുമാർ പറഞ്ഞു. നാഗർകോവിൽ സ്വദേശിയായ ശില്പി 20 വർഷമായി തൃശൂരിലാണ് കുടുംബ സമേതം താമസിക്കുന്നത്. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് ഇ.പി.ഹരീഷ്, ജന.സെക്രട്ടറി എ.കെ. ചന്ദ്രശേഖരൻ, ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ, പി.വി സെന്തിൽ കുമാർ, കെ.എസ് സുധീർ, എൻ.എസ്.ഉണ്ണിമോൻ, യു.വി.ഉമേഷ്, എൻ.ജി രാധാകൃഷ്ണൻ, എൻ.പി. ആഘോഷ്, വി.എ അജയൻ, യു.ബി അജയൻ, എൻ.കെ പ്രദീപ്, പി.വി വിഷ്ണു, ശ്രീരാജ്, ഷൈൻ എന്നിവർ നേതൃത്വം നല്കി.

Advertisement

Advertisement