നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നേറ്റം ഉണ്ടാകുമെന്ന് തോമസ് ഉണ്ണിയാടൻ

15
4 / 100

നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നേറ്റം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര്യ സമിതി അംഗം തോമസ് ഉണ്ണിയാടൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ലഭിക്കുന്ന ആവേശകരമായ വരവേല്പുകൾ ഇതിന് ഒരു ഉദാഹരണമാണെന്ന് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. 10ന് ഇരിങ്ങാലക്കുടയിൽ എത്തുന്ന യാത്രയ്ക്ക് ഉജ്വലമായ സ്വീകരണം നൽകുമെന്നും ഉണ്ണിയാടൻ പറഞ്ഞു.
കേരളകോൺഗ്രസ് (ജോസഫ്) നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഉണ്ണിയാടൻ. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മിനി മോഹൻദാസ്, പി.ടി ജോർജ്, സിജോയ്‌ തോമസ്, ജോസ് ചെമ്പകശ്ശേരി, കെ സതീഷ്, അഡ്വ.ഷൈനി ജോജോ, ശിവരാമൻ കൊല്ലംപറമ്പിൽ,ശങ്കർ ജി, ദീപക് അയ്യൻചിറ, അഡ്വ.പോൾസൺ, എന്നിവർ പ്രസംഗിച്ചു.
മണ്ഡലം പ്രസിഡന്റ് മാരായ ജോർജ് പട്ടത്തുപറമ്പിൽ, ഫിലിപ്പ് ഓളാട്ടുപുറം, എൻ.ഡി പോൾ, ഡെന്നീസ് കണ്ണംകുന്നി, ആൻസൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
മുൻസിപ്പൽ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പി.ടി ജോർജിന് സമ്മേളനം സ്വീകരണം നൽകി.