നിറ സമൃദ്ധിയുടെ പ്രതീക്ഷയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു

27

നിറ സമൃദ്ധിയുടെ പ്രതീക്ഷകളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ ആഘോഷിച്ചു. പാരമ്പര്യാവകാശികളായ മനയം, അഴീക്കൽ കുടുംബക്കാർക്കു പുറമേ, ആറരപ്പതിറ്റാണ്ടിലേറെയായി കൊണ്ടുവരുന്ന കർഷകൻ ആലാട്ട് വേലപ്പനും പഴുന്നാനയിലെ കർഷ കൻ ആലാട്ട് കൃഷ്ണൻകുട്ടിയും മറ്റുചില ഭക്തരും ഇന്നലെ സന്ധ്യയുടെ 1100 കതിർക്കറ്റകൾ എത്തിച്ചു. ഇല്ലം നിറയ്ക്ക് ഏറ്റവും കൂടുതൽ കതിർ ഉപയോഗിക്കുന്നത് ഗുരുവായൂർ ക്ഷേത്രത്തിലാണ്. ഇന്ന് രാവിലെ പന്തീരടിപൂജ കഴിഞ്ഞ് 9.18ന് ചടങ്ങ് തുടങ്ങി. അമ്പതോളം കീഴ്ശാന്തിക്കാർ കതിർക്കറ്റകൾ തലയിൽ ചുമന്ന് നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. നമസ്കാരമണ്ഡപത്തിൽ നിറക്കോ പ്പുകളിൽ സമർപ്പിക്കുന്ന കതിരിനെ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി മഹാ ലക്ഷ്മീപൂജ ചെയ്ത് ശ്രീലകത്ത് കണ്ണന് സമർപ്പിച്ചു. ഉപദേവതകൾക്കും സമർപ്പിച്ചു. പിന്നീട് പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു.  സെപ്റ്റംബർ മൂന്നിനാണ് ക്ഷേത്രത്തിൽ തൃപ്പുത്തരി.

Advertisement
Advertisement