നെഹ്റു യുവകേന്ദ്ര ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു

29

തൃശൂർ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനം ആഘോഷിച്ചു. അയ്യന്തോൾ വയലാർ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി
പി എസ് നിഷി ഉദ്ഘാടനം ചെയ്തു.
തുടർന്ന് സദസ് ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായി ഏറ്റ്ചൊല്ലി. എൻ എസ് എസ്
ജില്ലാ കോഡിനേറ്റർ ഡോ.ടി വി ബിനു മുഖ്യപ്രഭാഷണം നടത്തി.

രാജ്യത്തിന്റെ പുരോഗതിയിൽ ഭരണഘടനയുടെ പ്രസക്തിയും
അത് വിഭാവനം ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു.

സെന്റ് തോമസ്, ലോ കോളേജ്, കേരളവർമ്മ കോളേജുകളിലെ
എൻ എസ് എസ് വോളണ്ടിയേഴ്‌സ്,
നെഹ്‌റു യുവകേന്ദ്ര എ പി പി നന്ദകുമാർ.ഒ, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി ബിൻസി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് കസ്റ്റംസ് അഡ്വ.റീന ജോൺ, നെഹ്‌റു യുവകേന്ദ്ര ശ്രീജിത്ത്‌ കെ ആർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.