പഞ്ചായത്തുകൾ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

5

പഞ്ചായത്തുകൾ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമകാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. തനത് ഫണ്ട്‌ വർധിപ്പിച്ചാൽ മാത്രമേ ജനങ്ങളുടെ ആവശ്യമനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുകയുള്ളുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാൻ വരവൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ആദരണീയം 2022 എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement

നികുതി പിരിവ് 100 ശതമാനം പൂർത്തീകരിക്കുകയും പദ്ധതി വിഹിതം മികച്ച രീതിയിൽ വിനിയോഗിക്കുകയും ചെയ്ത പഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു. വ്യവസായ പാർക്ക് അടക്കമുള്ള പഞ്ചായത്തായി വരവൂർ മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർദ്രകേരളമിഷൻ അവാർഡ് കരസ്ഥമാക്കിയ ആരോഗ്യ പ്രവർത്തകർ, ആർആർടി വളണ്ടിയർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, മികച്ച കൃഷി ഓഫീസർ, മികച്ച വനിതാ കർഷക, ജില്ലയിൽ കൃഷിയിൽ ഒന്നാംസ്ഥാനം നേടിയ വരവൂർ എൽ.പി. സ്കൂൾ എന്നിവരെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചത്.

വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌
പി പി സുനിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി സാബിറ, വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement