പട്ടയം ലഭിച്ച ഭൂമിയിൽ ഉയരുന്നത് സ്വപ്ന ഭവനങ്ങൾ

5

തൃശൂർ താലൂക്ക് പട്ടയമേളയിൽ വിതരണം ചെയ്ത വനഭൂമി പട്ടയങ്ങളിൽ ഒന്നിൽ ഉയരുന്നത് സ്വപ്ന ഭവനങ്ങൾ. തൃശൂർ താലൂക്ക് തല പട്ടയ വിതരണത്തിൽ
ചിങ്ങിണിയാടൻ വീട്ടിൽ ലീന ഫ്രാൻസിസിന് ലഭിച്ച വനഭൂമി പട്ടയമാണ് പാണഞ്ചേരി പഞ്ചായത്തിന് കൈമാറുന്നത്. പട്ടിക്കാട് ഗലീലി ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേളയിൽ ലീനയ്ക്ക് ലഭിച്ചത് 39 സെന്റ് വനഭൂമിക്കുന്ന് പട്ടയമാണ്.

Advertisement

ഇതിൽ 15 സെന്റ് പട്ടയമാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് നൽകുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം യഥാർത്ഥ്യമാകുന്നതിന് വേണ്ടിയാണ് ഭൂമി നൽകുന്നതെന്ന് ലീന പറഞ്ഞു.

പീച്ചി, വിലങ്ങനൂരിൽ തലമുറകളായി കൈമാറി വന്ന ഭൂമിയിൽ സ്വന്തം വീടെന്ന സാധാരണക്കാരന്റെ സ്വപനം സാക്ഷാൽക്കരിക്കാനായതിൽ സന്തോഷമുണ്ടെന്നും ലീന പറയുന്നു. പഞ്ചായത്തിൽ നിന്ന് അർഹതപ്പെട്ടവരെ തെരഞ്ഞെടുത്ത് ഭൂമിയിൽ അവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രൻ പറഞ്ഞു.

Advertisement