പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയം നിർമ്മാണം ഡിസംബറിൽ: മന്ത്രി കെ രാജൻ

3

പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണം അടുത്ത മാസം ഡിസംബറിൽ ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ. പാണഞ്ചേരി പഞ്ചായത്ത് കേരളോത്സവം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറ് മാസത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ഓപ്പൺ ജിം നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement

ഒമ്പത് ദിവസമായി തുടരുന്ന കേരളോത്സവം സമാപനത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരം പന്ത് തട്ടി മന്ത്രി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രൻ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെആർ രവി,  വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെവി അനിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  സുബൈദ അബുബക്കർ, ബ്ലോക്ക് മെമ്പർമാരായ കെ കെ രമേഷ്, രമ്യ രാജേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement