പഴയന്നൂരിൽ ക്രെഡിറ്റ്‌ കാർഡ് വെരിഫിക്കേഷന്റെ പേരിൽതട്ടിപ്പ്: അധ്യാപികയുടെ 1.30 ലക്ഷം നഷ്ടപ്പെട്ടു

7

പഴയന്നൂരിൽ ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷന്റെ പേരിലുള്ള ഫോൺ കോളിന് ഇടപാടിനുള്ള ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്ത അധ്യാപികയ്ക്ക് നഷ്ടമായത് 1.30 ലക്ഷം രൂപ. പുതിയതായി എടുത്ത ക്രെഡിറ്റ് കാർഡിന്റെ പിൻ നമ്പർമാറ്റിത്തരാമെന്ന് പറഞ്ഞായിരുന്നു അധ്യാപികയെ വിളിച്ചത്.

ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്തത് വിനയായി. 1.30 ലക്ഷം രൂപയുടെ കച്ചവടമാണ് തട്ടിപ്പുകാർ ഒറ്റയടിക്ക് നടത്തിയത്. അധ്യാപികയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡിൽ നിന്നുമാണ് പണം പോയത്. ക്രെഡിറ്റ് കാർഡിലേക്ക് ഈ തുക അധ്യാപികയ്ക്ക് പിന്നീട് അടയ്‌ക്കേണ്ടതായും വന്നു. പഴയന്നൂർ പോലീസിനും ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് കെയർ വിഭാഗത്തിനും പരാതി നൽകി. ബാങ്കുകളിൽ നിന്നും ഇത്തരം വിളികൾ ഉണ്ടാവില്ലെന്നും കോളുകളിൽ വിശ്വാസ്യത ഉറപ്പ് വരുത്തണമെന്നും രഹസ്യ നമ്പരുകൾ കൈമാറരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.