പഴയന്നൂരിൽ പിടിവിട്ട് കോവിഡ്: 44 പേർക്ക് രോഗം; പഞ്ചായത്ത് അടച്ചിടൽ ഭീഷണിയിൽ

3976

പഴയന്നൂർ പഞ്ചായത്തിൽ സകല നിയന്ത്രണങ്ങളും തെറ്റിച്ച് വെള്ളിയാഴ്ച 44 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 240 പേർക്ക് നടത്തിയ ആൻ്റിജൻ ടെസ്റ്റിൻ്റെ ഫലമാണിത്. ഇനി ആർ.ടി.പി.സി.ആർ റിസൽട്ട് വന്നാൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. ഇതു വരെയുള്ളതിൽവെച്ച് ഏറ്റവും ഉയർന്ന കണക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. രൂക്ഷമായ കോവിഡ് വ്യാപനം പഞ്ചായത്തിലെ ചില വാർഡുകളെ അടച്ചിടൽ ഭീഷണിയിലാക്കി.