പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടർ കൈ വണ്ടിയിൽ കെട്ടിവലിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം: സാധാരണക്കാരെ എങ്ങനെയൊക്കെ ദുരിതത്തിലാക്കാമെന്ന ഗവേഷണത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെന്ന് ജോൺ ഡാനിയേൽ

8
8 / 100

പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ ഗ്യാസ് സിലിണ്ടർ കൈ വണ്ടിയിൽ കെട്ടിവലിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരുടെ ജീവിത ഭാരം ഇരട്ടി ആക്കുന്നതാണ് ഇന്ധന പാചക വിലവർധനയെന്ന് ജോൺ ഡാനിയൽ പറഞ്ഞു. രാജ്യത്തെ വൻകിട കോർപ്പറേറ്റുകളായ എണ്ണ കമ്പനികൾക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ് നരേന്ദ്രമോദി സർക്കാരെന്ന് ജോൺ ഡാനിയൽ പറഞ്ഞു. കെപിസിസി സെക്രട്ടറി ടി ജെ സനീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ സെക്രട്ടറി സുനിൽ ലാലൂർ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രഭുദാസ് പാണേങ്ങാടൻ, ജെറോം ജോൺ. സുധി തട്ടിൽ, വിൽബിൻ വിൽസൺ, മുഹമ്മദ് സറൂഖ്‌, നിതിൻ കടവിൽ, കുര്യൻ മുട്ടത്ത് അരുൺ മേനകത്ത്, സന്ദീപ് സഹദേവൻ, ജെഫിൻ പോളി, ലിജോ പനക്കൽ, നിഖിൽ സതീശൻ, ഹെമിൻ ബാബു, അനിൽ ആറ്റശേരി, ജോബി കുഞ്ഞാപ്പു, വിനു വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.