പാടത്ത് പൊന്ന് വിളയിച്ച് നാട്ടിക; ആഘോഷമാക്കി കൊയ്ത്തുൽസവം

88

നൂറുമേനി വിളവ് കൊയ്ത് നാട്ടിക ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുത്സവം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിത്തിട്ട ആറ് ഹെക്ടറിലാണ് വിളവെടുപ്പ് .

Advertisement

നാട്ടിക ഗ്രാമപഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കൊയ്ത്തുൽത്സവം സംഘടിച്ചത്. ഷീജ കൊടപ്പുള്ളിയുടെ കൃഷിയിടത്തിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

നാട്ടിക ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി ആറ് ഹെക്ടർ സ്ഥലത്താണ് കൃഷി. സ്റ്റേറ്റ് സീഡ് ഫാം നടവരമ്പിൽ നിന്ന് കൊണ്ടുവന്ന റെഡ് ത്രിവേണിയും സ്റ്റേറ്റ് സീഡ് ഫാം കോടശ്ശേരിയിൽ നിന്നുള്ള ജ്യോതി എന്ന ഇനം നെൽവിത്തുമാണ് കൃഷി ചെയ്തത്.

ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ ജെ കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു. നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ എൻ വി ശുഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി പ്രദീപ് പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ സി എസ്, ഐഷാബി ജബ്ബാർ, ഗ്രീഷ്മ സുഖിലേഷ്, സെന്തിൽ കുമാർ നിഖിത രാധാകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ കമലം ശ്രീകുമാർ, വാർഡ് തല കാർഷിക സമിതി അംഗങ്ങൾ, എഡിസി മെമ്പർ ലാൽസിംഗ് ഇയ്യാനി, പഞ്ചായത്ത് കൃഷി കോഡിനേറ്റർ പ്രശാന്ത് ചെമ്പിപ്പറമ്പിൽ കൃഷി അസിസ്റ്റന്റ്മാരായ ജിതിൻ, ദിവ്യ,സ്നിഗ്ദ്ധ എന്നിവർ പങ്കെടുത്തു.

Advertisement