പാരീസ് ഡ്രൈ ക്ലീനേഴ്സ് ഫാക്ടറിയുടെ ഉദ്ഘാടനം മുണ്ടൂർ ശങ്കരംകണ്ടത്ത് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവ്വഹിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷാ ദേവീ ടീച്ചർ അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ഭദ്രദീപം കൊളുത്തി. മുൻ എം.എൽ.എ.പി.എ. മാധവൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ആദ്യ ഓർഡർ കെ.പി. നമ്പൂതിരീസ് എം.ഡി.കെ. ഭവദാസിൽ നിന്ന് തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മേനേജർ ഡോ.കൃപകുമാർ ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി ആമുഖ പ്രഭാഷണവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ കെ. ദിനേഷ് മുഖ്യ പ്രഭാഷണവും നടത്തി. സി.പി.എം പുഴക്കൽ ഏരിയാ സെക്രട്ടറി കെ.സുഭാഷ്, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ, ലീല രാമകൃഷ്ണൻ , കയ്പറമ്പ് പഞ്ചായത്ത് വികസനസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിന്റിഷിജു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ബി. ദീപക്, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല സുനിൽകുമാർ , സി.പി.എം പേരാമംഗലം ലോക്കൽ സെക്രട്ടറി കെ.കണ്ണൻ, മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.ജെ. നിജോൺ, കൈപ്പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.ജെ. ആന്റോ, മുണ്ടൂർ മേഖലാ വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.വി.കുരിയാക്കോസ്, ബി.ജെ.പി കയ്പറമ്പ് മണ്ഡലം ട്രഷറർ പി.ജി. മിനിലൻ, സി.പി.ഐ കയ്പറമ്പ് മണ്ഡലം സെക്രട്ടറി ടോണി സൈമൺ, ജനതാദൾ എസ് തൃശൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. സി.ടി. ജോഫി, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി സി.ഡി. ജോസ് , എഫ്.ഡി.എ സംസ്ഥാന പ്രസിഡണ്ട് കെ.പി.രാജീവ്, സംസ്ഥാന ട്രഷറർ , വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ പ്രസിഡണ്ട് ബാബു ആന്റണി, സമിതി തൃശൂർ ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ, സമിതി തൃശൂർ ജില്ലാ ട്രഷറർ രാജൻ ഡയമണ്ട് , സമിതി സംസ്ഥാന കമ്മിറ്റി അംഗം ജോസ് തെക്കെത്തല, കൈപ്പറമ്പ് പഞ്ചായത്ത് അംഗങ്ങളായ മേരി പോൾസൺ, സി.ഒ . ഔസേപ്പ്, ഡോക്ടർ എം.എൻ.സുരേന്ദ്രൻ, വർഗീസ് തരകൻ, ജോൺസൻ ജോർജ്ജ്എന്നിവർ സംസാരിച്ചു. പാരീസ് ഡ്രൈക്ലീ നേഴ്സ് ഫാക്ടി മാനേജിങ്ങ് പാർട്ടണർ കെ.എം. ലെനിൻ, സ്വാഗതവും, ബിന്ദു ലെനിൻ നന്ദിയും രേഖപ്പെടുത്തി.
Advertisement
Advertisement