പാലപ്പിള്ളി ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ കാട് കയറിയില്ല; ഭീതിയോടെ ജനങ്ങൾ

12

പാലപ്പിള്ളി ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ കാട് കയറാതെ നടാമ്പാടത്തെ തോട്ടത്തിൽ തമ്പടിച്ചു. ആനകൾ വീണ്ടും ജനവാസമേഖലയിലേക്കിറങ്ങുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കള്ളിച്ചിത്ര ആദിവാസി കോളനിക്ക് സമീപം 50 ആനകളാണ് ഭീതി പരത്തി നിൽക്കുന്നത്. കഴിഞ്ഞ ദിവസം പിള്ളത്തോടിന് സമീപം ആനത്താരയിറങ്ങി വന്ന ആനകളാണ് കോളനിക്ക് സമീപം തമ്പടിച്ചത്.
റബ്ബർ തോട്ടത്തിൽ അടിക്കാട് വളർന്ന് നിൽക്കുന്നതാണ് കാട്ടാനകൾക്ക് താവളമാകുന്നത്. പുനർ നടീൽ നടത്തേണ്ട തോട്ടം വെട്ടിത്തെളിയിക്കാൻ വനം വകുപ്പിൻ്റെ അനുമതി ലഭിക്കാത്തതാണ് പ്രശ്നമാകുന്നത്. അതേ സമയം, കാട്ടാനകളിറങ്ങുന്നത് പതിവായ പാലപ്പിള്ളി മേഖലയിൽ നിരീക്ഷണം ശക്തമാക്കി സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഭീതിയൊഴിയുന്നില്ല. പ്രധാന റോഡിൽ വാഹനയാത്രക്കാർക്ക് കാട്ടാനകൾ മാർഗതടസം സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്.

Advertisement
Advertisement