പാവറട്ടി പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പിയുടെ മാർച്ച്: പ്രസിഡണ്ടിൻറെ ഭർത്താവിനെതിരെ എൻ.ഐ.എ അന്വേഷണം വേണമെന്ന് എ.നാഗേഷ്

29

നിരവധി തട്ടിപ്പ് കേസിൽ പ്രതിയായിട്ടുള്ള അനിൽകുമാറിനെതിരെ എൻ.ഐ.എ അനേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ നാഗേഷ് അവശ്യപെട്ടു  പഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു അനിൽ കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പാവറട്ടി പഞ്ചായത്ത് കമ്മറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
തീവ്രവാദ സംഘടനങ്ങളുമായും, ലഹരി മാഫിയയുമായും അനിൽകുമാറിന്നുള്ള ബന്ധം പുറത്ത് വന്ന സാഹചര്യത്തിൽ പാവറട്ടിയിൽ അതിക്രമവും തട്ടിക്കൊണ്ടുപോകലും തുടർകഥയാകുകയാണ് ഈ സാഹചര്യത്തിൽ ഭരണ നേതൃത്വത്തിനെതിരെ മറ്റു പ്രതിപക്ഷ കക്ഷികൾ രംഗത്തുവരാത്തതു ആശങ്കയുളവാകുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി സി.പി.എം നേതൃത്വത്തിന്റെ മൗനം ഈ കേസിൽ നിന്നും അനിൽകുമാറിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി  യോഗത്തിൽ എ പ്രമോദ് അദ്യക്ഷത വഹിച്ചു സെർജുതൊയക്കാവ് , ജില്ലാ സെക്രട്ടറി ശശി  മരുതയൂർ, ജില്ലാ ഉപാധ്യക്ഷന്മാരായ ജസ്റ്റിൻ ജേക്കബ് ,സെർജുതൊയക്കാവ് മണ്ഡലം  ജനറൽ സെക്രട്ടറി പ്രവീൺ. പഞ്ചായത് സെക്രട്ടറി വിനു തപസ്യ .അജീഷ് അമ്പാടി സുധീർ പെരിങ്ങാട് എന്നിവർ സംസാരിച്ചു.