പാർക്കാടി ക്ഷേത്രം റോഡ് നിർമാണത്തിന് തുക അനുവദിച്ചു

9
8 / 100

പാർക്കാടി ക്ഷേത്രം റോഡ് നിർമിക്കാൻ
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് നിർമാണ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ. സി മൊയ്‌തീൻ അറിയിച്ചു.

പതീറ്റാണ്ടുകളായി പാർക്കാടി ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെയും
പാർക്കാടി ക്ഷേത്രത്തിലേക്ക് വരുന്ന ആയിരക്കണക്കിന് ഭക്ത ജനങ്ങളുടെയും നിരന്തര ആവശ്യമായിരുന്നു
കമ്പനിപ്പടി – അഞ്ഞൂർകുന്ന് റോഡിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള
റോഡ് സഞ്ചാരയോഗ്യമാക്കുക എന്നുള്ളത്. ഈ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായിരിക്കുന്നത്.