സിക്സറടിച്ച് പിണറായി ടീമിന്റെ സെഞ്ച്വറി നേട്ടമാണ് തൃക്കാക്കരയിലുണ്ടാവുകയെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ.ജോ.ജോസഫ്. ഊര്‍ജസ്വലമായി തൃക്കാക്കരയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായി തന്നെയാണ് താന്‍ മത്സരത്തിനിറങ്ങിയത്. കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരത്തിന് ശേഷം തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് കാര്യങ്ങള്‍ തനിക്ക് തൃക്കാക്കരയില്‍ ഗുണം ചെയ്യും. പോസിറ്റീവ് രാഷ്ട്രീയവും പിണറായി വിജയന് സര്‍ക്കാരിന്റെ വികസന നയങ്ങളും തന്റെ യുവത്വവുമാണ് ആത്മവിശ്വാസത്തിന്റെ കാരണമായി അദ്ദേഹം എടുത്ത് പറയുന്നത്. ഡോ.ജോ ജോസഫിന്റെ ടീമായ നോർത്ത് ടീം കളിയിൽ വിജയിച്ചു. ഒരു ഓവർ ബൗൾ ചെയ്തത് ഡോ.ജോ ജോസഫ് ആണ്. കളിക്കളത്തിലേത് പോലെ തെരഞ്ഞെടുപ്പിലുംവിജയം സുനിശ്ചിതമാണ്. തൃക്കാക്കരയിലെ ജനങ്ങളുടെ പ്രതികരണം തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി സർക്കാരിന് സിക്സറിടിച്ച് സെഞ്ച്വറി തികക്കലാണ് തന്റെ വിജയമെന്ന് ഡോ.ജോ ജോസഫ്; ഹൃദ്രോഗ വിദഗ്ദരുടെ ക്രിക്കറ്റ് കളിയിൽ വിജയിച്ച് ജോ ജോസഫിന്റെ ടീം
Advertisement
Advertisement