പി.എസ്.സിയെ സർക്കാർ ‘പെണ്ണുമ്പിള്ള സർവീസ് കമ്മീഷ’നാക്കിയെന്ന് കെ.സുരേന്ദ്രൻ: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് നേതാവ് കെ.സുധാകരന് പിന്തുണ, പെട്രോൾ വില കുറയാൻ സംസ്ഥാന സർക്കാർ നികുതി കുറക്കണമെന്നും ബി.ജെ.പി

20
8 / 100

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാർട്ടി നേതാക്കളുടെ ഭാര്യമാരെയും പ്രവർത്തകരെയും നിയമനങ്ങൾ തകൃതിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ‘പെണ്ണുമ്പിള്ള സര്‍വ്വീസ് കമ്മീഷ’നായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു. അനധികൃത നിയമനത്തിനെ നിയപരമായും രാഷ്ട്രീയമായും നേരിടും. ജാതിയും മതവുമില്ലെന്ന് പറയുകയും ജോലിക്കാര്യത്തിൽ ഇത് ബാധകമല്ല. എം.ബി രാജേഷ് കുറച്ചെങ്കിലും മര്യാദ കാണിക്കണമായിരുന്നു. ഉമ്മൻചാണ്ടി നേതൃസ്ഥാനത്തെത്തിയപ്പോൾ അഴിമതിക്കെതിരെ ശബ്ദിക്കാൻ യു.ഡി.എഫിന് കഴിയുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ കെ.സുധാകരനെ സുരേന്ദ്രൻ ന്യായീകരിച്ചു. ചെത്തുകാരൻ എന്നത് അത്ര മോശമുള്ള തൊഴിലല്ലെന്നും ജാതീയ അധിക്ഷേപമായി ബി.ജെ.പി കാണുന്നില്ലെന്ന് ന്യായീകരിച്ച സുരേന്ദ്രൻ പിണറായി എത്ര പേരെ അധിക്ഷേപിക്കുന്നുവെന്നും കുറ്റപ്പെടുത്തി. പെട്രോൾ വില കുറയാൻ സംസ്ഥാന സർക്കാർ നികുതി കുറക്കാൻ തയ്യാറാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശോഭാ സുരേന്ദ്രനുമായി യാതൊരുപ്രശ്നവുമില്ലെന്നും, ദേശീയ അധ്യക്ഷൻ ശോഭയെ വിളിച്ചിരുന്നുവോയെന്ന് തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജേക്കബ് തോമസിന് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതായും അക്കാര്യം പരിഗണിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.