പീച്ചിയിൽ ഇൻഫോർമേഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചു

10
4 / 100

ജില്ലയിലെ ടൂറിസത്തെക്കുറിച്ചും വിനോദകേന്ദ്രങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വിവരങ്ങൾ നൽകുവാൻ പീച്ചിയിൽ ഇൻഫോർമേഷൻ സെൻറർ പ്രവർത്തനമാരംഭിച്ചു. ചീഫ് വിപ്പ് കെ രാജൻ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.
രാവിലെ 10 മുതൽ 5 വരെയാണ് പ്രവർത്തന സമയം. ആഴ്ചയിൽ 7 ദിവസവും പ്രവർത്തിക്കും. ഡി എം സി (ഡിസ്ട്രിക്ട് മാനേജ്മെന്റ് കൗൺസിൽ )യുടെ കീഴിലാണ് ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്.
പാണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രവി മാസ്റ്റർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.