പീച്ചി അണക്കെട്ടിൽ നിന്നും നാളെ വെള്ളം തുറന്ന് വിടും: നദിക്കരയിലെ ഗ്രാമങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

19
8 / 100

കാർഷിക ആവശ്യങ്ങൾക്കായി നാളെ രാവിലെ 11 മണിക്ക്
പീച്ചി അണക്കെട്ടിന്റെ റിവർ സൂയസ് വാൽവുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. ഇതേ തുടന്ന് നദിക്കരയിലുള്ള
പഞ്ചായത്ത് നിവാസികൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. പാണഞ്ചേരി, നടത്തറ,പുത്തൂര്, തൃക്കൂര്,വല്ലച്ചിറ, നെന്മണിക്കര, എന്നീ പഞ്ചായത്തുകളിലെ നദിക്കരയിൽ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ സമയത്ത് നദിയിൽ ഇറങ്ങാൻ പാടില്ല. നദിക്കരയിൽ മൃഗങ്ങളെ കുളിക്കുമ്പോഴും വസ്ത്രം കഴുകുമ്പോഴും ജാഗ്രത പാലിക്കണം.
അപസ്മാരം പോലുള്ള രോഗമുള്ളവർ ഒറ്റയ്ക്ക് നദി കരയിലേക്ക് പോകരുത്. രണ്ട് മില്യൻ ക്യൂബിക് മീറ്റർ വെള്ളമാണ് പീച്ചി ഡാമിൽ നിന്ന് ഒഴുക്കുന്നത്.