പുലിക്കളി കാനാട്ടുകര ജേതാവ്, ടാബ്ലോയിൽ അയ്യന്തോൾ

54

പുലിക്കളി മഹോത്സവത്തിന്റെ ഫലം പ്രഖ്യാപിച്ചു. പുലിക്കളിയിൽ കാനാട്ടുകരക്കാണ് ഒന്നാം സ്ഥാനം . വിയ്യൂർ സെന്റർ രണ്ടാം സ്ഥാനവും അയ്യന്തോൾ മൂന്നാം സ്ഥാനവും നേടി.
ടാബ്ലോയിൽ അയ്യന്തോൾ ഒന്നാമതെത്തി. കാനാട്ടുകര രണ്ടാം സ്ഥാനവും ശക്തൻ മൂന്നാം സ്ഥാനവും നേടി. പുലി വേഷത്തിലും പുലിക്കൊട്ടിലും വിയ്യുർ സെന്റർ ടീം ഒന്നാമതെത്തി. ഇവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളില്ല. ചമയ പ്രദർശനത്തിലും വിയ്യൂരാണ് ഒന്നാമത്. ഇതിൽ അയ്യന്തോൾ രണ്ടാം സ്ഥാനവും കാനാനാട്ടുകര മുന്നാം സ്ഥാനവും നേടി. ശക്തൻ പൂങ്കുന്നം ടീമുകൾക്ക് പ്രോത്സാഹന സമ്മാനമുണ്ട്. അച്ചടക്കത്തിൽ കാനാട്ടുകര ഒന്നാമതായി. ഇതിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ഇല്ല .
   പുലി വണ്ടിയിൽ അയ്യന്തോൾ ഒന്നാമതും കാനാട്ടുകര രണ്ടാമതും എത്തി. മൂന്നാം സ്ഥാനമില്ല. മുൻ മേയർ അജിത ജയരാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisement
Advertisement