പുലിക്കളി സംഘങ്ങൾക്ക് സമയക്രമം പ്രസിദ്ധീകരിച്ചു; സുരക്ഷക്ക് 500 പോലീസ്

62

പുലിക്കളി സംഘങ്ങളുടെ സമയക്രമം.

Advertisement
  1. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി. – വൈകീട്ട് 4 മണിക്ക് അയ്യന്തോൾ കർഷക നഗറിൽ നിന്നും ആരംഭിച്ച് സിവിൽ ലൈൻ, പടിഞ്ഞാറേകോട്ട വഴി നടുവിലാൽ.
  2. വിയ്യൂർ സെന്റർ – വൈകീട്ട് 4 മണിക്ക് വിയ്യൂർ ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച്, പെരിങ്ങാവ്, അശ്വിനി ജംഗ്ഷൻ, വടക്കേസ്റ്റാൻഡ് – ബിനി ജംഗ്ഷൻ വഴി സ്വരാജ് റൌണ്ട്.
  3. ശക്തൻ പുലിക്കളി സംഘം – വൈകീട്ട് 4.30ന് ശക്തൻ നഗറിൽ നിന്നും ആരംഭിച്ച് എം.ഓ റോഡ് വഴി സ്വരാജ് റൌണ്ട്.
  4. പൂങ്കുന്നം ദേശം – വൈകീട്ട് 4 മണിക്ക് പൂങ്കുന്നം നിന്നും ആരംഭിച്ച് പടിഞ്ഞാറേകോട്ട, എംജി റോഡ് വഴി സ്വരാജ് റൌണ്ട്.
  5. കാനാട്ടുകര ദേശം – വൈകീട്ട് 4 മണിക്ക് കേരളവർമ്മ കോളേജ് പരിസരത്തുനിന്നും ആരംഭിച്ച് പടിഞ്ഞാറേകോട്ട, എംജി റോഡ് വഴി സ്വരാജ് റൌണ്ട്.

സുരക്ഷക്കായി അഞ്ഞൂറിലധികം പോലീസുദ്യോഗസ്ഥർ.

പുലിക്കളിയുടെ സുരക്ഷക്കായി സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ 500 ലധികം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചു.

5 അസിസ്റ്റൻറ് കമ്മീഷണർമാർ.
20 ഇൻസ്പെക്ടർമാർ.
70 സബ് ഇൻസ്പെക്ടർമാർ, അസി. സബ് ഇൻസ്പെക്ടർമാർ
375 സിവിൽ പോലീസ് ഓഫീസർമാർ
30 വനിതാ പോലീസുദ്യോഗസ്ഥർ

ഓരോ പുലിക്കളി സംഘവും ആരംഭിക്കുന്ന സ്ഥലത്തുനിന്നും പുലിക്കളി അവസാനിക്കുന്നതുവരെ ഒരു സബ് ഇൻസ്പെക്ടറും 10 പോലീസുദ്യോഗസ്ഥരും അനുഗമിക്കും.

പുലിക്കളി നടക്കുന്ന സ്വരാജ് റൌണ്ടും പരിസരവും, സ്വരാജ് റൌണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളും മൂന്ന് സോണുകളായി തിരിച്ചു. ഓരോ സോണിന്റേയും ഉത്തരവാദിത്വം ഓരോ അസിസ്റ്റന്റ് കമ്മീഷണർമാർക്ക് നൽകിയിരിക്കുന്നു.

സ്വദേശികളും വിദേശികളുമായ കാണികൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ഇതിനായി പ്രത്യേക പോലീസ് സംഘം. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിനുവേണ്ടി നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ സ്ട്രൈക്കിങ്ങ് ഫോഴ്സിനെ നിയമിച്ചു.

നഗരത്തിലെ മുഴുവൻ സ്ഥലത്തും കവറേജ് ലഭ്യമായ പോലീസ് ടെലികമ്യൂണിക്കേഷൻ നെറ്റ് വർക്ക് വഴി പോലീസുദ്യോഗസ്ഥരിലേക്ക് ആശയവിനിമയം വേഗത്തിലാക്കും.

ഗുണ്ടകളേയും, ശല്യക്കാരേയും നിരീക്ഷിക്കുന്നതിനും, മദ്യം മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും ഷാഡോ പോലീസിന്റേയും, അടുത്തിടെ രൂപീകരിച്ച SAGOK ടീമിന്റേയും സേവനം.

ട്രാഫിക് ക്രമീകരണങ്ങൾക്കായി പ്രത്യേകം പ്ലാൻ. ഉച്ച മുതൽ പുലിക്കളി അവസാനിക്കുന്നതുവരെ സ്വരാജ് റൌണ്ടിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ശക്തൻ നഗർ, വടക്കേച്ചിറ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഔട്ടർ റിങ്ങിലൂടെ വാഹനങ്ങൾക്ക് ഗതാഗത ക്രമീകരണമുണ്ടാകും. ഇതിനായി ഒല്ലൂർ അസി. കമ്മീഷണർ കെ.സി. സേതുവിന്റെ നേതൃത്വത്തിൽ 4 സെക്ടറുകളാക്കി തിരിച്ച് 200 ലധികം പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുജനശല്യമുണ്ടാക്കുന്നവരെ നിരീക്ഷിക്കാൻ മഫ്ടിയിൽ പുരുഷ-വനിതാ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.

പുലിക്കളി സംഘങ്ങൾക്കിടയിൽ കുറ്റവാളികൾ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കാതിരിക്കാൻ വീഡിയോ റിക്കാർഡിങ്ങ് സംവിധാനം. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ ക്യാമറകളിലും റിക്കാർഡിങ്ങ് സംവിധാനം, ദൃശ്യങ്ങൾ ഏകോപിപ്പിച്ച് കൺട്രോൾ റൂമിൽ ലഭ്യമാക്കും.

Advertisement