പുലിച്ചുവട് വെച്ച് മേയറും പ്രതിപക്ഷ നേതാവും കൗൺസിലർമാരും; പുലിക്കളിക്ക് സമഗ്ര മാസ്റ്റർ പ്ളാൻ തയ്യാറാക്കുമെന്ന് മേയർ

5

പുലിക്കളിയാഘോഷത്തിന് ആവേശം പകർന്ന് പുലികൾക്കൊപ്പം ചുവട് വെച്ച് മേയറും പ്രതിപക്ഷ നേതാവും കൗൺസിലർമാരും പങ്കുചേർന്നു. ദുഖാചരണമുള്ളതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു പുലിക്കളി. പുലിക്കളിയാഘോഷത്തിൻറെ സംഘാടനം കോർപ്പറേഷനാണ്. ഔദ്യോഗിക ഫ്ളാഗ് ഓഫ് നിർവഹിച്ചതിന് ശേഷം സ്വരാജ് റൗണ്ടിലെത്തിയ മേയർ എം.കെ വർഗീസും പ്രതിപക്ഷ നേതാവ് രാജൻ പല്ലനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, എൻ.എ ഗോപകുമാർ, കൗൺസിലർമാരായ കെ.രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ തുടങ്ങിയവരാണ് പുലികൾക്കൊപ്പം ചുവട് വെച്ചത്. പുലിക്കളി ടീമുകൾ സാമ്പത്തീക പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പുലിക്കളി സംരക്ഷണത്തിനായി ടൂറിസം വകുപ്പിൻറെ സഹകരണത്തോടെ കോർപ്പറേഷൻ സമഗ്ര മാസ്റ്റർ പ്ളാൻ തയ്യാറാക്കുമെന്നും മേയർ പറഞ്ഞു. ജില്ലയിലെ മന്ത്രിമാർ ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും നടപടിക്രമങ്ങളിലേക്ക് കടന്നതായും മേയർ വ്യക്തമാക്കി.

Advertisement
Advertisement