പുലിത്തെയ്യവും കുതിരപ്പുറമേറിയ പുലിയും കൗതുകങ്ങളുമായി അയ്യന്തോൾ ദേശം

1

തൃശൂരിന്റെ പുലിക്കളിയാഘോഷത്തിൽ പാരമ്പര്യമുള്ള അയ്യന്തോൾ ദേശം പതിവ് തെറ്റിക്കാത്ത പുതുമകളും വിസ്മയങ്ങളുമായിട്ടായിരുന്നു ഈ വർഷവും പങ്കെടുത്തത്. പുലിവേഷമിട്ട് തെയ്യവും, കുതിരപ്പുറമേറിയ പുലിയും, ഉലക്കയിൽ പുലിച്ചുവട് വെച്ചുള്ള അവതരണവും പുലികൾക്ക് പാദുകവും ഒരുക്കിയായിരുന്നു അയ്യന്തോൾ ദേശം പങ്കെടുത്തത്. അയ്യന്തോളിൽ നിന്നും കുതിരപ്പുറമേറിയ പുലിയെ അനുഗമിച്ചായിരുന്നു എം.ജി റോഡിലൂടെ സ്വരാജ് റൗണ്ടിലേക്ക് പുലിക്കൂട്ടങ്ങൾ എത്തിയത്. സ്വരാജ് റൗണ്ടിലെത്തിയായിരുന്നു ഉലക്കയിൽ പുലിച്ചുവട് വെച്ചുള്ള അവതരണം. ഏറെക്കാലം മുമ്പ് വരെ പുലിക്കളിയിലെ പ്രധാന അവതരണമായിരുന്നു ഉലക്കയിലെ ചുവട് വെയ്പ്. പിന്നീട് ഇത് ഇല്ലാതായി. പുലിക്കളിയുടെ പാരമ്പര്യം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് അയ്യന്തോൾ ദേശം സംഘാടകർ പറഞ്ഞു. കോവിഡ് കാലത്ത് ഓൺലൈനിലൂടെ പുലിക്കളി അവതരണമൊരുക്കിയായിരുന്നു അയ്യന്തോൾ പുതുമയൊരുക്കിയത്.

Advertisement
Advertisement