പൂര ചരിത്രത്തിലെ കരിമരുന്നിന്റെ വനിതാ രത്നത്തിന് ഡി.വൈ.എഫ്.ഐയുടെ ആദരം

71

പൂര ചരിത്രത്തിൽ ആദ്യമായി വെടിക്കെട്ടിനു അനുമതി നേടിയ ഷീനാ സുരേഷിനെ ഡി.വൈ.എഫ്.ഐ തൃശൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ ട്രഷറർ സെന്തിൽ കുമാർ ഷീനയെ പൊന്നാടയണിയിച്ച് ആദരിച്ചു. തൃശൂർ ബ്ലോക്ക് സെക്രട്ടറി എ.ആർ രാഹുൽനാഥ് ഉപഹാരം നൽകി. തിരുവമ്പാടി വെടിക്കട്ട് കൺവീനർ പി. ശശിധരൻ, ബ്ലോക്ക് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയാണ് ഷീന.

Advertisement
Advertisement