പെരിങ്ങാവ് ജംഗ്ഷൻ വികസനം : ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുന്നതിന് പി.ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം

18

പെരിങ്ങാവ് ജംഗ്ഷൻ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കി പദ്ധതി പൂർത്തീകരിക്കാൻ തീരുമാനം. പി ബാലചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന തൃശൂർ നിയോജക മണ്ഡലം മോണിറ്ററിംഗ് ടീം യോഗത്തിലാണ് തീരുമാനം. 

Advertisement

മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പ്രവൃത്തികളായ കോവിലകത്തും പാടം റോഡ് വികസിപ്പിക്കൽ, തൃശൂർ എജ്യുക്കേഷൻ കോപ്ലക്സ് നിർമ്മാണം എന്നിവയുടെ അവലോകനവും പ്രത്യേകം നടന്നു.

റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളുടെ അവലോകനം നടന്നു. യോഗത്തിൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ, കോർപ്പറേഷൻ കൗൺസിലർ രാധിക, എക്സിക്യൂട്ടീവ് എൻജിനീയർ എസ് ഹരീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ കെ നവീൻ, അസിസ്റ്റന്റ് എൻജിനീയർ മഞ്ജുഷ, ഇ കെ സുഷീർ, മെയ്ന്റനൻസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ  പങ്കെടുത്തു.

Advertisement