പെരിഞ്ഞനം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് പുതിയ കെട്ടിടം

2

പെരിഞ്ഞനം ഈസ്റ്റ് ക്ഷീര ഉൽപ്പാദക സഹകരണ സംഘത്തിന് പുതിയ കെട്ടിടം യാഥാർത്ഥ്യമായി. കെട്ടിടത്തിന്റെ
ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്തെ ക്ഷീരോൽപ്പാദക സംഘങ്ങൾ ക്ഷീര കർഷകർക്ക് വലിയ പിൻബലമാണെന്ന് മന്ത്രി പറഞ്ഞു. ക്ഷീരോൽപ്പാദക സംഘങ്ങൾക്ക് മികച്ച രീതിയിലുള്ള സംവിധാനങ്ങളും കെട്ടിടങ്ങളും ഒരുങ്ങുന്നത് ക്ഷീര കാർഷിക മേഖലയ്ക്കും കർഷകർക്കും ഗുണകരമാണെന്നും മന്ത്രി പറഞ്ഞു.

Advertisement

ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സായിദ മുത്തുക്കോയ തങ്ങൾ, പെരിഞ്ഞനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഇ ആർ ഷീല, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ അബ്ദുൾ നാസർ, ബ്ലോക്ക് പഞ്ചായത്തംഗം കെ എ കരീം, പെരിഞ്ഞനം സർവീസ് സഹകരണ പ്രസിഡൻ്റ് ഡോ. എൻ ആർ ഹർഷകുമാർ, സംഘം പ്രസിഡൻ്റ് കെ എസ് ഭഗീരഥൻ, സെക്രട്ടറി കെ വി സുനിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കർഷകരെ ആദരിച്ചു.

Advertisement