പെരുമഴയിൽ പെരിങ്ങൽക്കുത്ത് റിസർവോയറിലൂടെ കാട്ടിൽ ഒറ്റപ്പെട്ട ഗർഭിണികളുമായി രണ്ട് മണിക്കൂറിലധികം നീണ്ട മുളച്ചങ്ങാടത്തിൽ സാഹസീക രക്ഷാപ്രവർത്തനം: കാടിനകത്ത് പ്രസവം; വനംവകുപ്പിന്റെയും പോലീസിന്റെയും ഇടപെടലിൽ സുരക്ഷിതമായി എത്തിച്ചു, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

31

പെരിങ്ങൽക്കുത്ത് മുക്കുംപുഴ ആദിവാസി കോളനിയിലെ 3 ഗര്‍ഭിണികളെ വെള്ളക്കെട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. കനത്ത മഴയ്ക്കിടെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവരെ വനംവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. ഒരു സ്ത്രീ കാട്ടില്‍ വച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്.

Advertisement

അമ്മയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ അവര്‍ തയ്യാറായില്ല. ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പോലീസിനെയും വനം വകുപ്പിനെയും ആരോഗ്യ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.

Advertisement