പേരാമംഗലം ക്രിക്കറ്റ് ലീഗിന് തുടക്കമായി

8

പേരാമംഗലം ക്രിക്കറ്റ് ലീഗിന് തുടക്കമായി. 27 വരെ നീണ്ടു നിൽക്കുന്ന മേളയിൽ ജില്ലയിലെ 12പ്രമുഖ ടീമുകൾ അണിനിരക്കും. മുണ്ടൂരിൽ കൈപ്പറമ്പ് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷ ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എം.ലെനിൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ലിന്റി ഷിജു, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ബി. ദീപക് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ സി.സി സുജിത്ത് സ്വാഗതവും, അതുൽ കൃഷ്ണ നന്ദിയും രേഖപ്പെടുത്തി. ഉൽഘാടന മത്സരത്തിൽ , ഇരിഞ്ഞാലക്കുട എസ്.എൻ.എയെ ഡി.ഡി കണ്ണാറ ടീം തോൽപ്പിച്ചു

Advertisement
Advertisement