പേര്‍ക്കുളം പഞ്ചായത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറിയും ഒരു വട്ടി പൂവും പദ്ധതിക്ക് തുടക്കം

10

പോര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറിയും, ഒരു വട്ടി പൂവും പദ്ധതിക്ക് തുടക്കമായി. ജനകീയാസൂത്രണ പദ്ധതി ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ്-തൊഴിലുറപ്പ്-കുടുംബശ്രീ വകുപ്പുകളെ സംയോജിപ്പിച്ച് കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളില്‍ പച്ചക്കറി തൈകള്‍ വച്ച് പിടിപ്പിക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ അര സെന്റ് ഭൂമിയില്‍ ചെണ്ടുമല്ലി നട്ടുവളര്‍ത്തും. പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജിഷ ശശിയുടെ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാകേഷ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെമ്പര്‍ സിന്ധുബാലന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി കുഞ്ഞന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഖില മുകേഷ്, മെമ്പര്‍മാരായ വിജിത പ്രജി, സുധന്യ സുനില്‍കുമാര്‍, നിമിഷ വിഗീഷ്, ബിജു കോലാടി, സെക്രട്ടറി വി. വൃന്ദ, തൊഴിലുറപ്പ് എ ഇ മിനി, തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
Advertisement