പേ റിവിഷൻ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക: കേരള ബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചു

8
4 / 100

ജീവനക്കാരുടെ പേ റിവിഷൻ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, മന്ത്രിതല ചർച്ചയിലെ ധാരണകൾ നടപ്പിലാക്കുക .സഹകരണ മന്ത്രി വാക്കുപാലിക്കുക, പിൻവാതിൽ നിയമനനീക്കം ഉപേക്ഷിക്കുക. അന്യായമായ സ്ഥലമാറ്റങ്ങൾ പിൻവലിക്കുക അന്യായമായി പിരിച്ചുവിട്ട പി.ടി.എസ് ജീവനക്കാരെ തിരിച്ചെടുക്കുക. എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാർ
തൃശൂർ റീജിയണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സഹകരണ ബാങ്ക്  എംപ്ലോയിസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് വള്ളൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാജൻ സി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
  വൈസ് പ്രസിഡണ്ട് എൻ.എ. സാബു, ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട് ടി.ആർ ജോയ്, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി ടി.വി രാമചന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന -ജില്ലാ ഭാരവാഹികളായ എ.കെ. രമേഷ്, ജിതേന്ദ്രൻ ടി.ആർ, സി.എൻ വേണുഗോപൽ, പി.ആർ വിജയ്കുമാർ, സി.എസ്. അനുരാഗ്, കെ.എം.ശ്യംകുമാർ, സി.എൻ.രാജൻ, എ.പി. പ്രതീഷ്, കിഷോർ കുമാർ,എം.ആർ. രാജശ്രീ, പി.പി. ജയന്തി എന്നിവർ ധർണ്ണക്ക് നേത്രത്വം നൽകി.