പൊതുവിദ്യാലയങ്ങൾ മികവിന്റെ പാതയിൽ : മന്ത്രി റോഷി അഗസ്റ്റിൻ

2

ഭൗതിക സാഹചര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ പഠനത്തിന്റെ ഗുണനിലവാരം ഉയർത്താനായത് പൊതുവിദ്യാലയങ്ങളുടെ വളർച്ചയ്ക്ക് കാരണമായെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതും ഇക്കാരണം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. പെരിഞ്ഞനം ഗവൺമെന്റ് യുപി സ്കൂളിലെ നവീകരിച്ച പ്രീപ്രൈമറി ക്ലാസ് മുറികളും കളിമുറ്റവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Advertisement

സമഗ്ര ശിക്ഷാ കേരളത്തിൻ്റെ (എസ്.എസ്.കെ) സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ലഭിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ പ്രൈമറി വിഭാഗം നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എസ്.എസ്.കെ ഫണ്ട് കൂടാതെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ തുടർ പ്രവർത്തനങ്ങൾക്കായി  അനുവദിച്ചിരുന്നു.

967 വിദ്യാർത്ഥികളാണ് പെരിഞ്ഞനം ഗവൺമെന്റ് യുപി സ്കൂളിൽ പഠിക്കുന്നത്.
സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി എ രാജശ്രീ, നയന മനോഹരമായ ശിൽപ ഭംഗിയോടെ പ്രീ പ്രൈമറി നവീകരണത്തിന് നേതൃത്വം നൽകിയ ശിൽപി കെ എസ് രാജു കോട്ടുവള്ളി എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത് മോഹൻദാസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ എസ് ജയ, ഡി പി സി, എസ് എസ് കെ എൻ ജെ ബിനോയ്, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Advertisement