പോക്സോ കേസിൽ 75കാരന് 21 വർഷം കഠിന തടവും 1.10 ലക്ഷം പിഴയും

31

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും 1.10 ലക്ഷം പിഴയും. വേലൂർ തെക്കൂട്ട് ഗംഗാധരനെ(75)ആണ് തൃശൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി സ്വദേശിയായ ഗംഗാധരൻ മകളുടെ വീട്ടിലേക്ക് എത്തിയപ്പോൾ പേരക്കുട്ടിയോടൊത്ത് കളിക്കാൻ വന്ന അയൽപക്കത്തുള്ള പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന കെ. സതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃശൂർ അസി. കമ്മീഷണർ ആയിരുന്ന വി.കെ. രാജു അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിച്ചു. അസി. സബ് ഇൻസ്പെക്ടർ രാജീവ് രാമചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഐ.എ. ഷീജ എന്നിവരായിരുന്നു അന്വേഷണ സംഘാംഗങ്ങൾ. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ. പി. അജയകുമാർ ഹാജരായി.

Advertisement
Advertisement