പോലീസിനെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ: മാനസീകാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി ജോലി തടസപ്പെടുത്തിയ കൗൺസിലർ ലാലി ജെയിംസിനെ ഉടൻ അറസ്റ്റ് ചെയ്യണം; ഡോ.ശാഗിനക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം

56

പോലീസിനെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ. തൃശൂരിൽ ഗവ.മാനസീകാരോഗ്യകേന്ദ്രത്തിൽ ജോലിയിലുള്ള ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോർപറേഷൻ 45-ാം ഡിവിഷൻ കാര്യാട്ടുകര കൗൺസിലർ ലാലി ജെയിംസിനെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ അനാസ്ഥയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കൗൺസിലറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡോ.ശാഗിനക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഒളരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എക്സിക്യൂട്ടീവംഗം നിവ്യ സുനിൽ അധ്യക്ഷയായി. മേഖല സെക്രട്ടറി എൻ.ആർ ശ്രീദീഷ് സ്വാഗതവും പ്രസിഡന്റ് ഇ.എസ്. അർജുൻ നന്ദിയും പറഞ്ഞു. കോടതികളിൽ ജാമ്യം തള്ളിയിട്ടും ഇവർ ഇപ്പോഴും ഇവരുടെ ചെയ്തികളെ വിമർശിക്കുന്നവരെ ഫോണിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തുകയാണെന്നും ഉടൻ തന്നെ ഇവരെ അറസ്റ്റ് നടപടികളിലേക്ക് കടന്നില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.