പോലീസുദ്യോഗസ്ഥർക്ക് പൂരം ഡ്യൂട്ടി വിവരങ്ങൾ വിരൽത്തുമ്പിൽ

13

തൃശൂർ പൂരം ഡ്യൂട്ടി നിർവ്വഹിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് അവരുടെ ഡ്യൂട്ടി വിവരങ്ങൾ അറിയുന്നതിന് ഡിജിറ്റൽ സേവനം ഏർപ്പെടുത്തി തൃശൂർ സിറ്റി പോലീസ്. തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയുന്നതു വരെയുള്ള എല്ലാ ചടങ്ങുകളുടേയും അനിമേഷൻ രൂപത്തിലുള്ള വീഡിയോയാണ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 4000 പോലീസുദ്യോഗസ്ഥരാണ് തൃശൂർ പൂരം ഡ്യൂട്ടികൾക്കായി എത്തിയിരിക്കുന്നത്. ഇവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറുകളിലേക്കാണ് വീഡിയോയുടെ ലിങ്ക് അയച്ചു നൽകുന്നത്. ഇത് കാണുന്നതോടെ പോലീസുദ്യോഗസ്ഥർക്ക് അവരുടെ ഡ്യൂട്ടിവിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. തൃശൂർ സിറ്റി പോലീസ് പിആർഓ വിഭാഗമാണ് വീഡിയോയുടെ അണിയറയിൽ പ്രവർത്തിച്ചത്.

Advertisement
Advertisement