പോലീസ് അക്കാദമിയിലെ പട്ടാളകുളം നവീകരണത്തിന് തുടക്കം: പോലീസിന്റെ അടിസ്ഥാന സൗകര്യവികസനം ജനങ്ങൾക്ക് മെച്ചപ്പെട്ട പോലീസ് സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ

36
4 / 100

പോലീസ് സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ആത്യന്തികമായി ജനങ്ങൾക്ക് മികച്ച പോലീസ് സേവനം ലഭ്യമാകുന്നതിന് കാരണമാകുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. പോലീസ് അക്കാദമിയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഭൂ വികസന കോർപ്പറേഷൻ മുഖേന സർക്കാരിന്റെ 100 ദിന നൂറ് പദ്ധതികളുടെ ഭാഗമായി നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും ഡിവിഷൻ കൗൺസിലറുമായ രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ചു. ട്രെയിനിങ് ഐ.ജി പി.വിജയൻ മുഖ്യാതിഥിയായിരുന്നു. കെ.എൽ.ഡി.സി മാനേജിങ് ഡയറക്ടർ പി.എസ് രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. പോലീസ് അസോസിയേഷൻ പ്രസിഡണ്ട് വി.ജി പ്രേംകുമാർ, ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് വി.സതീശൻ, പോലീസ് അക്കാദമി അസി.ഡയറക്ടർ തമ്പി എസ് ദുർഗാദത്ത്, പോലീസ് അസോസിേയഷൻ ജില്ലാ സെക്രട്ടറി കെ.ജി. രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.