പോലീസ് അസോസിയേഷൻ സ്ഥാപകദിനത്തിൽ ‘രക്തം ദാനം’ ചെയ്ത് സന്ദേശവുമായി തൃശൂർ റൂറലിലെ പോലീസുകാർ

76

പോലീസ് അസോസിയേഷൻ സ്ഥാപകദിനത്തിൽ ‘രക്തം ദാനം’ ചെയ്ത് സന്ദേശവുമായി പോലീസുകാർ. ലോക രക്ത ദാന ദിനത്തിന്റെയും കേരള പോലീസ് അസോസിയേഷന്റെ സ്ഥാപക ദിനത്തിന്റെയും ഭാഗമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പോലീസ് അസോസിയേഷന്റെയും.
തൃശൂർ റൂറൽ ജില്ലാ കമ്മറ്റികളുടെ സംയുക്താഭ്യമുഖ്യത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ
സഹകരണത്തോടെ പോലീസുകാർ രക്തദാന ക്യാമ്പ് നടത്തി. ഇരിങ്ങാലക്കുട പി.ടി.ആർ മഹൽ ഹാളിൽ നടത്തിയ
രക്തദാന ക്യാമ്പിൽ കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ പ്രസിഡണ്ട് സി.എസ്
ഷെല്ലിമോൻ അധ്യക്ഷത വഹിച്ചു. റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്റേ ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി കെ.പി രാജു,
മെഡിക്കൽ കോളേജിലെ ഡോക്ടർ ഹരിപ്രിയ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ തോമാസ്, കൊടുങ്ങലൂർ ഡി.വൈ.എസ്.പി സലീഷ് എൻ ശങ്കർ, കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ ട്രഷർ എം.എൽ വിജോഷ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത് നടന്ന നാഷണൽ നീന്തൽ മത്സരത്തിൽ, മൂന്ന് സ്വർണ്ണ മെഡലും, ഒരു വെള്ളിമെഡലും കരസ്ഥമാക്കിയ പി.ഡി അനിൽ കുമാറിനെ ആദരിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻറെയും പോലീസ് അസോസിയേഷന്റെയും ജില്ലാ ഭാരവാഹികളും ജില്ലാ കമ്മറ്റി മെമ്പർമാരും വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയ പോലീസ് സേനാംഗങ്ങളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികളുമടക്കം നാനൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

Advertisement
Advertisement