പോലീസ് കുടുംബങ്ങൾക്കായി ഹോർട്ടി കോർപ്പിൻ്റെ നാടൻ പഴം-പച്ചക്കറി ചന്ത പ്രവർത്തനം ആരംഭിച്ചു

40

കേരള പോലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പിൻ്റെ സഹായത്തോടെ പച്ചക്കറി ചന്ത പ്രവർത്തനമാരംഭിച്ചു. നാടൻ പച്ചക്കറികൾ 30 ശതമാനം സർക്കാർ സബ്സീസിയോടു കൂടി ലഭ്യമാകും. 20 വരെ കാലത്ത് 9.00 മണി മുതൽ വൈകിട്ട് 7.00 മണി വരെ തുറന്നു പ്രവർത്തിക്കുന്നു.

43babc48 698f 4c62 a387 208171e9e6e1

വിപണന ചന്തയുടെ ഉത്ഘാടനം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ അവർകൾ നിർവ്വഹിച്ചു. എ.സി.പി വി.കെ രാജു. കൺട്രോൾ റൂം എസ്.എച്ച് ഒ ശൈലേഷ് കുമാർ, കെ.പി.ഒ .എ. ജില്ലാ സെക്രട്ടറി ഒ.എസ് ഗോപാലകൃഷ്ണൻ, കെ.പി.എ ജില്ലാ പ്രസിഡൻ്റ് സുനിൽ കെ.സി., സെക്രട്ടറി മധുസൂദനൻ സി.ജി. എന്നിവർ പങ്കെടുത്തു.