പോഷകബാല്യം പദ്ധതിക്ക് തുടക്കം : ജില്ലയിൽ 3016 അങ്കണവാടികൾ

5

അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക്
പാലും മുട്ടയും നൽകുന്ന പോഷകബാല്യം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ 3016 അങ്കണവാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായി ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായാണ് മുട്ടയും പാലും നൽകുന്നത്.

Advertisement

ഒരു കുട്ടിക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ വീതം ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകുന്നതാണ്. അങ്കണവാടിയിലെ 3 വയസ് മുതൽ ആറ് വയസ് വരെയുളള പ്രീസ്കൂൾ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി ഈ പദ്ധതിക്ക് ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കും.

Advertisement