പ്രളയം തകർത്ത ഭൂമിയിൽ വീട്, മനം നിറഞ്ഞ് അന്നമ്മ

6

പ്രളയം തകർത്ത കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തില്‍ മനസ് തുറന്ന് ചിരിക്കുകയാണ് പൊന്നൂക്കര, പുത്തൂർ പഞ്ചായത്ത് സ്വദേശി അന്നമ്മ. തൃശൂർ താലൂക്ക് തല പട്ടയമേളയിൽ റവന്യൂമന്ത്രി കെ രാജനിൽ നിന്ന് പുറംമ്പോക്ക് പട്ടയം ഏറ്റുവാങ്ങുമ്പോൾ കുര്യൻ വീട്ടിൽ അന്നമ്മയ്ക്ക് സ്വപ്ന സാക്ഷാത്ക്കാരമായി.

Advertisement

വർഷങ്ങളായി താമസിച്ച് വന്ന  പൊന്നൂക്കരയിലെ വീട് 2018ലെ പ്രളയത്തിൽ ഭാഗമായി തകർന്നപ്പോൾ അന്നമ്മയുടെ ജീവിതം കൂടിഇരുട്ടിലാകുകയായിരുന്നു. അപേക്ഷ നൽകി ഒരു വർഷത്തിനുള്ളിലാണ്  15 സെന്റിന് പട്ടയം ലഭിച്ചത്. മകനും മകളും ഉൾപ്പെടുന്നതാണ് അന്നമ്മയുടെ കുടുംബം. ഇനിയെങ്കിലും സ്വന്തമായി അടച്ചുറപ്പുള്ള വീട് പണിത് വാടക വീട്ടിൽ നിന്ന് മാറണമെന്നാണ് ഈ അമ്മയുടെ ആഗ്രഹം. പട്ടിക്കാട് ഗലീലി ഓഡിറ്റോറിയത്തിൽ നടന്ന  പട്ടയമേളയിൽ മകൾ സോഫിയയ്ക്ക് ഒപ്പം എത്തിയാണ് അന്നമ്മ പട്ടയം വാങ്ങിയത്.

Advertisement