പ്രൊഫ.സാറാ ജോസഫിനെ സന്ദർശിച്ച് സി.പി.എം നേതാക്കൾ: ഓടക്കുഴൽ അവാർഡ് ജേതാവിന് ആദരമർപ്പിക്കാനെത്തിയതെന്ന് നേതാക്കൾ

28

എഴുത്തുകാരി പ്രൊഫ.സാറാ ജോസഫിനെ സി.പി.എം നേതാക്കൾ വീട്ടിൽ സന്ദർശിച്ചു. ഇടക്കാലത്ത് ആം ആദ്മി പാർട്ടിയിൽ ചേർന്നും സി.പി.എമ്മുമായി അകൽച്ചയിലായിരുന്ന സാറാജോസഫ് പിന്നീട് അത് ഉപേക്ഷിച്ചിരുന്നു. സമീപകാലത്ത് ഇടതുപക്ഷവുമായി സഹകരണത്തിലായിരുന്നുവെങ്കിലും കാര്യമായി സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ഗുരുവായൂരപ്പൻ ട്രസ്റ്റിൻറെ ഓടക്കുഴൽ അവാർഡ് പ്രൊഫ.സാറാ ജോസഫിനാണ് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സാറാ ജോസഫിനെ മുളങ്കുന്നത്തുകാവിലെ വസതിയിലെത്തി സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ ആദരിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജു വാസുദേവൻ, സി.പി.എംഏരിയ കമ്മിറ്റി അംഗം എ.എൻ കൃഷ്ണകുമാർ, ലോക്കൽ സെക്രട്ടറി പി.ജി ജയപ്രകാശ്, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സുമ സുരേന്ദ്രനാഥ്, പഞ്ചായത്ത് അംഗങ്ങളായ സൗമ്യ സുനിൽ, കെ.എൻ.അനൂപ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ മധു കല്ലാറ്റ്, അഡ്വ. സിന്ധു അജയകുമാർ, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കൃഷ്ണദേവൻ തുടങ്ങിയവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement