ഫിജോയെ അനുസ്മരിച്ച് മുണ്ടൂർ പൗരാവലി: ജീവിതകാലത്ത് നന്മകൾ ചെയ്തവർ മരിച്ചാലും സമൂഹത്തിൽ ജീവിക്കുമെന്ന് മാർ താഴത്ത്

15

ജീവിതകാലത്ത് നന്മകൾ ചെയ്തവർ മരിച്ചാലും സമൂഹത്തിൽ ജീവിക്കുമെന്ന് തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പ്രമുഖ സഹകാരിയും, സാമൂഹിക, സംസ്കാരിക, കല, കായികമേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച ഫിജോ സൈമൺ ചരമ വാർഷികത്തോടനുബന്ധിച്ച് മുണ്ടൂർ പൗരാവലി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത കാലത്തിന്റെ ദൈർഘ്യമല്ല, ജീവിതകാലത്ത് ചെയ്ത നന്മകൾ ആണ് വ്യക്തിയെ അനശ്വരൻ ആക്കുന്നതെന്ന് ബിഷപ്പ് ഓർമിപ്പിച്ചു. ഫിജോയുടെ ഓർമ്മക്കായി കുടുംബം നിരാലംബമായ കുടുംബത്തിന് നിർമിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽ കൈമാറ്റവും ഫിജോ മെമ്മോറിയൽ എൻഡോവ്മെന്റ് തുക കൈമാറലും ബിഷപ്പ് നിർവഹിച്ചു. അനുസ്മരണ സമ്മേളനത്തിൽ മുണ്ടൂർ പള്ളി വികാരി ഫാദർ ഡേവിസ് പനംകുളം അധ്യക്ഷതവഹിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉഷാദേവി ടീച്ചർ, ഫാദർ വാൾട്ടർ തലപ്പിള്ളി, ഫാദർ ജോസ് തെക്കേക്കര, പൗരാവലി ചെയർമാൻ സി. വി.കുരിയാക്കോസ്,കൺവീനർ സി.ജെ. ജെയിംസ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.എ. സെയിൻ സിസ്റ്റർ മേഴ്സി നിർമൽ ജ്യോതി., വിപിൻ വാടേരിയാട്ടിൽ, അഡ്വക്കേറ്റ് സി.ടി.ഷാജി, ഓ.ഡി.തോമസ്, സി.ടി ഡേവിസ്, ജോൺസൺ ജോർജ്, ബിജു ജോസ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement