ഫിദ ഹസനെ യു.ഡി.എഫ് അനുമോദിച്ചു

17

എം.ബി.ബി.എസ് ഒന്നാം വർഷ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ സിംല ഹസ്സൻ്റെ മകൾ ഫിദ ഹസ്സനെ യു.ഡി.എഫ്. പന്നിത്തടം കൂട്ടായ്മ പുരസ്ക്കാരം നൽകി ആദരിച്ചു.
ചടങ്ങിൽ യു.ഡി.ഫ്.ചെയർമാൻ ഷറഫുപന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ദേശീയ സമതി അംഗം കരീം പന്നിത്തടം പുരസ്കാരം നൽകി ആദരിച്ചു.കടങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പർ സൈബുന്നിസ പൊന്നാടണിയിച്ചു. യു.ഡി.എഫ്. കൺവീനർ എം.എസ്.ബഷീർ, കോൺഗ്രസ്സ് കടങ്ങോട് മണ്ഡലം വൈസ് പ്രസിഡൻ്റ് സലാം വലിയകത്ത്, കെ.എം.സുഭാഷ്, പ്രഭാകരൻ കല്ലായി എന്നിവർ സന്നിഹിതരായിരുന്നു.