ബി.ജെ.പിയിൽ പോര് മൂത്തു: ഒ.ബി.സി മോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റിഷി പൽപ്പുവിനെതിരെ ബി.ജെ.പിയുടെ പരാതി; സമൂഹമാധ്യമത്തിലൂടെ കലാപത്തിന് ശ്രമിച്ചുവെന്ന് പരാതിയിൽ

36

ഒ.ബി.സി മോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റിഷി പൽപ്പുവിനെതിരെ ബി.ജെ.പിയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെ സ്പർധക്കും കലാപമുണ്ടാക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി തൃശൂർ നിയോജകമണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി.മേനോൻ ആണ് പൊലീസിന് പരാതി നൽകിയത്. നേരത്തെ ഫോണിൽ വധഭീഷണി നടത്തിയെന്ന് കാണിച്ച് റിഷി പൽപ്പു നൽകിയ പരാതിയിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിഷിക്കെതിരെ ബി.െജ.പി പരാതി നൽകിയത്.