ബ്രഹ്മസ്വം മഠത്തിൽ ശ്രീശങ്കരജയന്തി ആഘോഷിച്ചു

92

തൃശൂർ ബ്രഹ്മസ്വം മഠത്തിൽ ശ്രീശങ്കരജയന്തി ആഘോഷിച്ചു. ശങ്കര സ്തോത്രാലാപനവും വൈകുന്നേരം സാംസ്കാരിക സമ്മേളനവും നടന്നു. സാംസ്കാരിക സമ്മേളനം ടി എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി.കെ വിജയനെ ആദരിച്ചു. മാഷെ ആദരിച്ചു. മഠത്തിൻ്റെ അന്നദാ എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. മഠം പ്രസിഡണ്ട് പാഴൂർ പരമേശ്വൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ചേന്ദമംഗലം രാമചന്ദ്രൻ, ഉപാധ്യായ സംഘം പ്രസിഡണ്ട് വി.പി പരമേശ്വരൻ, വിദ്യാർഥി സംഘം പ്രസിഡണ്ട് നമ്പം ശ്രീഹരി, മഠം സെക്രട്ടറി മുല്ലമംഗലം നാരായണൻ, വേദ ഗവേഷണ കേന്ദ്രം സെക്രട്ടറി ഡോ പാഴൂർ ദാമോദരൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement