ഭക്ഷ്യ വസ്​തുക്കളുടെ ജി.എസ്​.ടി വർദ്ധനവിനെതിരെ ജി.എസ്.ടി ഓഫീസിന് മുന്നിൽ വ്യാപാരി വ്യവസായി സമിതി ധർണ

14

നിത്യോപയോഗ സാധനങ്ങളുടെ മേൽ ജി.എസ്.​ടി ചുമത്തി വൻ വിലക്കയറ്റത്തിനിടയാക്കുന്ന കേന്ദ്ര നടപടിക്കെതിരെ തൃശൂർ ശക്തൻ നഗർ ജി.എസ്​.ടി ഓഫീസിന് മുന്നിൽ കേരള സംസ്​ഥാന വ്യാപാരി വ്യവസായി സമിതി തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ കേരള സംസ്​ഥാന വ്യാപാരി വ്യവസായി സമിതി സംസ്​ഥാന ജോയിൻ്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ.കേശവദാസ്​ അധ്യക്ഷത വഹിച്ചു. ധർണ്ണയിൽ ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ.തലക്കോട്ടൂർ, ഏരിയ സെക്രട്ടറി ജോയ് പ്ലാശ്ശേരി, ട്രഷറർ സേവ്യർ ചിറയത്ത് സമിതി ഭാരവാഹികളായ അഡ്വ.കെ.ആർ.അജിത്ബാബു, അനിൽ പി.ഡി., ഡേവിസ്​ കാട്ടുങ്ങൽ, ഷിബു മഞ്ഞളി, സി.പി.റോയ്, അഖിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭക്ഷ്യവസ്​തുക്കളുടെ ജിഎസ്​ടി പിൻവലിക്കുക, സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ജിഎസ്​ടി നയം പുനപരിശോധിക്കുക, ജിഎസ്​ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായ പുതിയ ജിഎസ്​ടി നയം നടപ്പാക്കരുത്, രാജ്യത്തെ വൻകിട കുത്തകകളെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.

Advertisement
Advertisement